മനാമ: കോവിഡ്-19 വ്യാപനത്തോടെ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 പ്രവാസികള്‍ക്ക് ആദ്യഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് ബിഎംബിഎഫ് യൂത്ത് വിംഗ്. നേരത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ബിഎംബിഎഫ് സഹായമെത്തിച്ചിരുന്നു. റമദാന്‍ അവസാനിക്കുന്നതിന് മുന്‍പ് അര്‍ഹരായവര്‍ക്ക് 4000 ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ബിഎംബിഎഫ് യൂത്ത് വിംഗ് ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുവ ബിസിനസുകാരുടെ സംഘടനയായ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം യൂത്ത് വിംഗ് കോവിഡ് ദുരിതാശ്വാസ പ്രവത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. പ്രവാസ ലോകത്ത് രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ഒന്നിച്ച് നില്‍ക്കാമെന്നും തങ്ങളാല്‍ കഴിയാവുന്ന സഹായങ്ങള്‍ ഭാവിയില്‍ ചെയ്യുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കോവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്ക് നിരവധി സഹായങ്ങളുമായി ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ സജീവമായി രംഗത്തുണ്ട്.