റിയാദ്: കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ നാട്ടില്‍ കുടുങ്ങിയ ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരെ തിരികെയെത്തിച്ച് സൗദി അറേബ്യ. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരെയാണ് സൗദി തിരികെയെത്തിച്ചിരിക്കുന്നത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി തിരിച്ചെത്തിയ ഇവരെ പൂച്ചണ്ടുകളും സമ്മാനപ്പൊതികളും നല്‍കിയാണ് സൗദി ആരോഗ്യമന്ത്രാലയം പ്രതിനിധികളും വിമാനത്താവളത്തിലെ ജീവനക്കാരും സ്വീകരിച്ചത്.
കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ വലിയ പ്രതിരോധ നീക്കങ്ങളാണ് സൗദി നടപ്പിലാക്കാനൊരുങ്ങുന്നത്. തിരികെയെത്തിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീന്‍ കാലവധി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കും. ഇവരെ നിലവില്‍ ക്വാറന്റീന്‍ സെന്ററിലേക്കാണ് മാറ്റിയിരിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി പേര്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ലോക്ഡൗണ്‍ കാരണം അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തവരാണ് ഭൂരിഭാഗവും.
നേരത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും തിരികെയെത്തിക്കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. സൗദി ഭരണാധികാരിയുടെ പ്രത്യേക നിര്‍ദേശം പരിഗണിച്ച ഇന്ത്യ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രാനുമതി നല്‍കുകയായിരുന്നു.