bahrainvartha-official-logo
Search
Close this search box.

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് അടുക്കുന്നു; പ്രതിരോധം ശക്തം

test

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം അരലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ ദിവസം മാത്രം (മെയ് 14) 2307 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 49176 ആയി. പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി തുടരുകയാണ്. 2818 പേര്‍ക്കാണ് പുതിയതായി രോഗം ഭേദമായിരിക്കുന്നത്. രാജ്യത്ത് ആകെ 21869 പേര്‍ രോഗം മുക്തി നേടിയിട്ടുണ്ട്.

വെള്ളിയാഴ്ച്ച മാത്രം ഒമ്പത് പേര്‍കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയിലും രോഗവ്യാപനം കൂടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ രോഗികളില്‍ 25 ശതമാനമാണ് സ്ത്രീകളുടെ സാന്നിദ്ധ്യം. 10 ശതമാനം കുട്ടികളാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നത് ആശ്വാസമാണ്. ജനങ്ങള്‍ പൂര്‍ണമായും പ്രതിരോധ നീക്കങ്ങളോട് സഹകരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതിയ രോഗികള്‍: ജിദ്ദ 444, മക്ക 443, റിയാദ് 419, മദീന 152, ദമ്മാം 148, ഹുഫൂഫ് 128, ദറഇയ 66, തബൂക്ക് 62, ജുബൈല്‍ 56, ത്വാഇഫ് 41, ദഹ്‌റാന്‍ 40, യാംബു 40, ബുറൈദ 33, അല്‍ഖോബാര്‍ 30, അബ്‌ഖൈഖ് 25, ബേയ്ഷ് 25, ഖമീസ് മുശൈത് 18, ഖത്വീഫ് 13, ഉംലജ് 11, അല്‍സെഹന്‍ 10, അല്‍ഖര്‍ജ് 10, ഹാസം അല്‍ജലാമീദ് 8, മഹദ് അല്‍ദഹബ് 6, ഹാഇല്‍ 6, മഹായില്‍ 5, റാസതനൂറ 5, മുസൈലിഫ് 5, മജ്മഅ 4, ബുഖൈരിയ 3, ദൂമത് അല്‍ജന്‍ഡല്‍ 3, മന്‍ഫാ അല്‍ഹദീദ 3, അല്‍മജാരിദ 2, ഖുറയാത് അല്‍ഊല 2, സഫ്‌വ 2, ഉനൈസ 2, സബ്‌യ 2, ഹഫര്‍ അല്‍ബാത്വിന്‍ 2, അറാര്‍ 2, റഫ്ഹ 2, അബറ 1, നാരിയ 1, സല്‍വ 1, മിദ്‌നബ് 1, റിയാദ് അല്‍ഖബ്‌റ 1, ഖൈബര്‍ 1, അല്‍ഖുറുമ 1, അല്‍ഖറഇ 1, അല്‍ഗാര 1, ബല്‍ജുറഷി 1, തൈമ 1, ദേബ 1, അല്‍വജ്ഹ് 1, തുറൈബാന്‍ 1, സകാക 1, അല്‍ഖുറയാത് 1, ഹുത്ത ബനീ തമീം 1, അല്‍ദിലം 1, വാദി ദവാസിര്‍ 1, മുസാഹ്മിയ 1, അല്‍റയാന്‍ 1, സുലൈയില്‍ 1, വീത്‌ലാന്‍ 1, മറാത് 1

മരണസംഖ്യ: മക്ക 124, ജിദ്ദ 87, മദീന 39, റിയാദ് 17, ദമ്മാം 5, ഹുഫൂഫ് 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 3, ബുറൈദ 2, ജീസാന്‍ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അല്‍ബദാഇ 1, തബൂക്ക് 1, ത്വാഇഫ് 1, വാദി ദവാസിര്‍ 1, യാംബു 1.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!