ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതെ ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുളളില്‍ 3970 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,940 ആയി ഉയര്‍ന്നു. നിലവില്‍ 2752 പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ സ്ഥിതിയാണ് ഏറ്റവും മോശമായി തുടരുന്നത്. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 17,000 കവിഞ്ഞിരിക്കുകയാണ്.
വങ്കേഡെ സ്റ്റേഡിയം ക്വാറന്റീന്‍ സെന്ററാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നത്തോടെ രാജ്യത്തെ മൂന്നാംഘട്ട ലോക്ഡൗണ്‍ അസാനിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാത്തതോടെ ലോക്ഡൗണ്‍ നീട്ടുമെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കേരളത്തിലെയും സ്ഥിതിഗതികള്‍ ആശങ്കയിലാണ്. നിലവില്‍ 80 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 16 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-4, കുവൈറ്റ്-2, സൗദി അറേബ്യ-1) വന്നവരും 6 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (തമിഴ്നാട്-4, മഹാരാഷ്ട്ര-2) വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.