മനാമ: ബഹറൈനില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് പിന്തുണയുമായി ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്. അവശ്യര്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകള്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇസ്ലാഹി സെന്ററിന് കൈമാറി. മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രയാസപ്പെടുന്ന സഹജീവികള്‍ക്ക് സഹാമെത്തിക്കാന്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹ്മദ് നേരത്തെ നിര്‍ദേശം നല്‍കിയരുന്നു.
ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ബഹ്‌റൈന്‍ ജനറല്‍ മാനേജര്‍ സുദേശ് കുമാര്‍ ഭക്ഷണ കിറ്റുകള്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ക്ക് കൈമാറി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സഫീര്‍, സെക്രട്ടറി നൂറുദ്ധീന്‍, ഭാരവാഹികളായ നാസര്‍, സമീര്‍,
ലുലു എക്‌സ്‌ചേഞ്ച് ഹെഡ് ഓഫീസ് സ്റ്റാഫുകളായ സന്ദീപ് കുമാര്‍ കെ.എം, രഘുനാഥ് എം.കെ, നിധിന്‍.ജി എന്നിവര്‍ സന്നിഹിതരായിരുന്നു