മനാമ: ബഹ്‌റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ‘അല്‍ ഹിലാല്‍ കെയര്‍’. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കാരണം പ്രതിസന്ധിയിലായവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ജാതി, മത, രാഷ്ട്ര വ്യത്യാസമില്ലാതെ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.
സമൂഹം വലിയ പ്രതിസന്ധിയിലായിരിക്കുന്ന ഈ ഘട്ടത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയ്ക്ക് ഞങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്തിരിക്കുന്നത്. അല്‍ ഹിലാല്‍ ഹോസ്പിറ്റൽസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ശരത് ചന്ദ്രന്‍ വ്യക്തമാക്കി. ആരോഗ്യ രംഗത്ത് നിരവധി സാമൂഹിക പദ്ധതികള്‍ അല്‍ ഹിലാല്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. അതിനാല്‍ ‘അല്‍ ഹിലാല്‍ കെയര്‍’ എന്ന പദ്ധതിക്ക് രൂപം നല്‍കി ജനങ്ങളിലേക്ക് നേരിട്ട് സഹായമെത്തിക്കാനാണ് ശ്രമിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവിയില്‍ അല്‍ ഹിലാല്‍ കെയറിന്റെ ഭാഗമായി പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായമെത്തിക്കുമെന്നും പദ്ധതിക്ക് നിലവില്‍ തുടക്കും കുറിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അല്‍ഹിലാല്‍ ഹോസ്പിറ്റൽ ഗ്രൂപ്പ് ബിസിനസ് തലവന്‍ ആസിഫ് മുഹമ്മദ് പറഞ്ഞു.