മനാമ: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ സ്വദേശി ശ്രീരാഗത്തില്‍ ആര്‍ കൃഷ്ണ പിള്ള, കൊല്ലം അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള എന്നിവരാണ് മരണപ്പെട്ടത്. കൃഷ്ണ പിള്ള ദുബായിലും മധുസൂദനന്‍ റിയാദിലുമാണ് മരിച്ചത്. ഇരുവരുടെയും ആരോഗ്യനില കഴിഞ്ഞ ദിവസങ്ങളില്‍ വഷളായിരുന്നു. നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗള്‍ഫില്‍ ഇതുവരെ 79 മലയാളികളാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.
അഞ്ച് വര്‍ഷമായി സൗദിയില്‍ സിസിസി എന്ന കമ്പനിയില്‍ ഡ്രൈവിങ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു മധുസൂദനന്‍. ദുബായിലും കുവൈത്തിലുമായി 25 വര്‍ഷത്തെ പ്രവാസ ജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹം. ഭാര്യ: രമ മണി. മകള്‍: ആതിര. മരുമകന്‍: വിഷ്ണു. മാതാവ്: പത്മാക്ഷിയമ്മ. സഹോദരങ്ങള്‍: പ്രഭാകുമാര്‍, വരദരാജന്‍, പത്മരാജന്‍ പിള്ള, ജലജ കുമാരി.