മനാമ: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ബഹ്‌റൈന്‍ ഇന്‍ഡസ്ട്രി മിനിസ്ട്രി. സാനിറ്റൈസറുകളും അണുനിശിനികളും വിതരണം ചെയ്തു. ബഹ്‌റൈന്‍ കീരീടവകാശി റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേരിട്ടുള്ള നിര്‍ദേശത്തിന് പിന്നാലെയാണ് മന്ത്രാലയം ക്യാംപെയ്‌ന് തുടക്കം കുറിച്ചത്. രാജ്യത്തിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.
കോവിഡിനെതിരായ അവബോധം ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം. മഹാമാരിക്കെതിരായ പ്രതിരോധം എങ്ങനെ സാധ്യമാക്കാമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന വിവിധ പരിപാടികള്‍ മന്ത്രാലയങ്ങളുടെ കീഴില്‍ പുരോഗമിക്കുകയാണ്. ജനങ്ങളുടെ പിന്തുണയില്ലാതെ മഹാമാരിക്കെതിരായ പോരാട്ടം വിജയം കാണില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം. ശുചിത്വം സൂക്ഷിക്കുന്നവരില്‍ കൊറോണ വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണ്.