മനാമ: ബഹ്‌റൈനില്‍ ഇന്ന് (മെയ് 17) 148 പേര്‍ കോവിഡ് മുക്തരായി. ആരോഗ്യ മന്ത്രാലയം വൈകീട്ട് 4.30നും രാത്രി 8 മണിക്കും പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 2910 ആയി ഉയര്‍ന്നു. അതേസമയം ഇന്ന് 209 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈകീട്ട് 183ഉം രാത്രി 26 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 142 പേര്‍ പ്രവാസി തൊഴിലാളികളാണ്. 4034 പേരാണ് നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 8 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് ആരോഗ്യമന്ത്രാലയം. പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാനിറ്റൈസറോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കി സൂക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡ് പരിശോധനകള്‍ വേഗത്തിലാക്കാനുള്ള നടപടിക്രമങ്ങള്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ 236828 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. രാജ്യത്ത് 12 പേര്‍ വൈറസ് ബാധിച്ച് മരണപ്പെട്ടു.