ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിയ ബഹ്‌റൈനി പൗരന്മാരെ ജന്മനാട്ടിലെത്തിച്ചു. ബഹ്‌റൈന്‍ ഭരണകൂടം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പൗരന്മാരെ തിരികെയെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നീക്കം. ലോകത്തെമ്പാടും കുടുങ്ങയിരിക്കുന്ന പൗരന്മാരെ ഘട്ടംഘട്ടമായി ജന്മനാട്ടിലെത്തിക്കുമെന്ന് നേരത്തെ ബഹ്‌റൈന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ ബഹ്‌റൈന്‍ എംബസി നടത്തിയ നീക്കത്തിനൊടുവിലാണ് ബഹ്‌റൈനികളുടെ മടങ്ങി വരവ് സാധ്യമായത്. പൗരന്മാരെ നാട്ടിലെത്തിക്കാന്‍ സഹകരിച്ച ഇന്ത്യന്‍ അധികൃതരോട് നന്ദി അറിയിക്കുന്നതായി എംബസി അറിയിച്ചു.