മനാമ: ബഹ്റിനിലെ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഐ ഫിക്സ് കോൺട്രാക്ടിങ് കമ്പനിയിലെ നൂറ്റമ്പതോളം വരുന്ന തൊഴിലാക്കികൾക്കാണ് സഹായം എത്തിച്ചത്. അംവാജ് ഇന്റഗ്രേറ്റഡ് കമ്പനിയുടെ സഹകരണത്തോടെ ആണ് ഈ ജീവ കാരുണ്യ പ്രവത്തനം സാധ്യമാക്കിയത്. കോറോണയുടെ വിപത്തിൽപെട്ടു അതിജീവനത്തിനായിട്ടുള്ള ചെറുത്തു നില്പിൽ കൾച്ചറൽ ഫോറത്തിന്റെ എല്ലാ സഹായങ്ങളും തുടർന്നും ഉണ്ടാകുമെന്നു ഫോറം ഭാരവാഹികൾ അറിയിച്ചു. മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് Adv.പോൾ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ, ജോയിന്റ് സെക്രട്ടറി തോമസ് ഫിലിപ്പ് എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.