മനാമ: ഐവൈസിസി ബഹ്റൈന്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ കോവിഡ്-19 ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ത്ത് ശിഫ അല്‍ജസീറ മെഡിക്കല്‍ സെന്റര്‍. നേരത്തെ കോവിഡ്-19 പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്നവര്‍ ഐവൈസിസി ബഹ്റൈന്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. പിന്നാലെയാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ശിഫ അല്‍ജസീറ മെഡിക്കല്‍ സെന്റര്‍ രംഗത്ത് വന്നത്.
അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതിനായി അന്‍പതോളം ഭക്ഷ്യ കിറ്റുകള്‍ ഐ വൈ സി സി ക്ക് കൈമാറി. ഷിഫ അല്‍ ജസീറ മാര്‍ക്കറ്റിംഗ് മാനേജര്‍ മൂസ ഹാജിയില്‍ നിന്നും ചാരിറ്റി വിംഗ് കണ്‍വീനര്‍ മണിക്കുട്ടന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ഐ വൈ സി സി ദേശീയ പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍, ട്രഷര്‍ നിധീഷ് ചന്ദ്രന്‍, കൂടാതെ മറ്റ് ദേശീയ ഭാരവാഹികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.