മനാമ: അവസാന നിമിഷത്തില്‍ ടിക്കറ്റ് ലഭിച്ച ക്യാന്‍സര്‍ രോഗിയായ ആന്ധ്ര സ്വദേശിക്ക് ജന്മനാട്ടിലേക്ക്. ഇന്ന് ബഹ്‌റൈനില്‍ നിന്ന് പറയുന്നയര്‍ന്ന റീപാട്രീഷന്‍ വിമാനത്തിലാണ് ആന്ധ്ര സ്വദേശിയായ അന്‌ജെയ്യക്ക് ജന്മനാട്ടിലേക്ക് തിരികെയെത്താന്‍ അവസരം ലഭിച്ചത്. ഇന്ന് ബഹ്‌റൈനില്‍ നിന്ന് തെലുങ്കാനയിലെത്തിയ വിമാനത്തില്‍ നേരത്തെ 177 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നത്.
എന്നാല്‍ അവസാന നിമിഷത്തില്‍ രൂപപ്പെട്ട സാങ്കേതിക കാരണങ്ങളാല്‍ നാല് പേര്‍ക്ക് അവസരം നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്നാണ് അന്‌ജെയ്യക്ക് ടിക്കറ്റ് ലഭിച്ചത്. അന്‌ജെയ്യ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സെയില്‍ എക്‌സിക്യു്ട്ടീവ് അദ്ദേഹത്തിന്റെ രോഗവിവരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാമൂഹിക പ്രവര്‍ത്തകനായ അമല്‍ ദേവിനെ അറിയിച്ചു. അമല്‍ ദേവ് വിഷയം ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും 177 പേർക്കുള്ള ടിക്കറ്റുകൾ അപ്പോഴേക്കും നൽകി കഴിഞ്ഞിരുന്നു. തുടർന്ന് അത്യവശ്യ ഘട്ടമായതിനാൽ പ്രത്യേക സീറ്റിനായി എയർ ഇന്ത്യയെ സമീപിച്ചിരുന്നു. എന്നാൽ 4 പേർക്ക് സാങ്കേതിക കാരണങ്ങളാൽ യാത്ര മുടങ്ങുകയും ചെയ്തു. പിന്നാലെയാണ് അന്‌ജെയ്യയെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനമായത്.
ക്യാന്‍സര്‍ രോഗം കാരണം വളരെ നാളായി ബുദ്ധിമുട്ടുന്ന അന്‌ജെയ്യയെ നാട്ടിലയക്കാന്‍ വിദേശകാര്യ മന്ത്രാലവുമായി എംബസി നടത്തിയ ഇടപെടലാണ് സഹായിച്ചത്. വിഷയത്തില്‍ സമയോചിതമായി ഇടപെട്ട സെക്കന്‍ഡ് സെക്രട്ടറിക്ക് നന്ദിയറിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനായ അമല്‍ ദേവ് ബഹ്‌റൈന്‍ വാര്‍ത്തയോട് പറഞ്ഞു. അതേസമയം ഇന്ത്യൻ സമയം രാത്രി 8.30 ഓടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഹൈദരാബാദിലെത്തിച്ചേർന്നിട്ടുണ്ട്. കോവിഡ് ക്വാറന്റീൻ ശേഷമാവും ഇവർക്ക് പൊതു ഇടങ്ങളിൽ പ്രവേശിക്കാൻ അനുമതി ലഭിക്കുക.