മനാമ: ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച സ്ഥാപനത്തിന് 1000 ദിനാര്‍ പിഴ വിധിച്ചു. ക്രിമിനല്‍ ലോവര്‍ കോടതിയുടേതാണ് വിധി. ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച നാല് പേര്‍ക്കും സമാന പിഴ ശിക്ഷ ലഭിച്ചിട്ടുണ്ട്. ഹോം ഐസലേഷന്‍ നിര്‍ദേശം ലംഘിച്ച 10 പേര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നേരത്തെ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഉപഭോക്താക്കള്‍ ഒരു മീറ്റര്‍ അകലം പാലിക്കാനുള്ള നിര്‍ദേശം നല്‍കിയില്ല, ശരീര താപനില അളക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയില്ല, ട്രോളികള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് പിഴ ചുമത്തപ്പെട്ട സ്ഥാപനത്തിനെതിരെ ചാര്‍ത്തപ്പെട്ടത്. ഇവ തെളിഞ്ഞതോടെ ശിക്ഷ വിധിക്കുകയായിരുന്നു.