മനാമ: ബഹ്‌റൈനില്‍ ഇന്ന്(മെയ് 20) മാത്രം 604 (370+234) പേർ കോവിഡ്- 19 ൽ നിന്നും രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3568 ആയി. ഉച്ചക്ക് 2:30 മണിക്കും രാത്രി 9:00 മണിക്കും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം ഇന്ന് 356 (311+45) പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 237 (196+ 41) പേരും പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർ കൊറോണ ബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും വിദേശങ്ങളിൽ നിന്ന് വന്നത് വഴിയും രോഗം പകർന്നവരാണ്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവുടെ എണ്ണം 4308 ആയി. രണ്ട് വിദേശ തൊഴിലാളികളടക്കം 12 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം മരണം സംഭവിച്ചിരിക്കുന്നത്. ചികിത്സയിലുള്ളവരിൽ 9 പേരുടെ ആരോഗ്യനില ഗുരുതരമാണ്.
ഇതുവരെ 255633 പേരാണ് ബഹ്‌റൈനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങൾ കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കും. കോവിഡ് പരിശോധന വേഗമാക്കാനുള്ള നടപടിക്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പരിശോധന ഫലം വേഗത്തില്‍ അറിയുന്നതോടെ പ്രതിരോധം ശക്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രാലയം. മൊബൈൽ യൂണിറ്റുകളും സജീവമായി പരിശോധനാ രംഗത്തുണ്ട്.