ഈദ് അവധി; ആശുപത്രി സമയം പുനക്രമീകരിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം

HEALTH MINISTRY

മനാമ: ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങളിലെ ആശുപത്രി സമയം പുനക്രമീകരിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. നോര്‍ത്തേണ്‍ മുഹറഖ്, ഹമദ് കാനൂ ആന്‍ഡ് യുസഫ് എന്‍ജിനീയര്‍ ഹെല്‍ത്ത് സെന്ററുകള്‍ 24 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കും. മുഹമ്മദ് ജാസിം കാനൂ ഹെല്‍ത്ത് സെന്റര്‍ രാവിലെ 7 മുതല്‍ രാത്രി 11 മണിവരെയാണ് പ്രവര്‍ത്തന സമയം.

സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് (എസ്.എം.സി) അത്യാഹിത വിഭാഗം മാത്രം 24 മണിക്കൂര്‍ പ്രവര്‍ത്തനം തുടരും. ഐ.സി.യൂവിലെ രോഗികളെ കാണുന്നതിനുള്ള സന്ദര്‍ശന സമയം വൈകീട്ട് 5 മുതല്‍ 7 വരേയും കാര്‍ഡിയാക്ക് വാര്‍ഡില്‍ വൈകീട്ട് 6 മുതല്‍ 7 വരെയുമാണ്. എസ്സ്.എം.സിയിലെ ഫാര്‍മസികള്‍ സാധാരണ അവധി ദിവസങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!