മനാമ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടിലായ പ്രവാസികള്‍ക്ക് സഹായവുമായി ക്യാപ്റ്റല്‍ ഗവര്‍ണറേറ്റ്. പോലീസ് സേനയുമായി ചേര്‍ന്ന നടത്തിവരുന്ന ഭക്ഷണ വിതരണം നിരവധി പേര്‍ക്കാണ് ഗുണകരമായിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ പ്രധാനമായും ബാധിച്ചിരിക്കുന്നത് വിദേശ തൊഴിലാളികളെയാണ്. മിക്കവര്‍ക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ക്യാപ്റ്റല്‍ ഗവര്‍ണറേറ്റ് പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിക്കുന്നത്. വിവിധ മലയാളി സാമൂഹിക സംഘടനകൾ വഴിയും കിറ്റുകൾ വിതരണം ചെയ്തിരുന്നു. പുണ്യ റമദാനില്‍ ആരും ഭക്ഷണത്തിന് ബുദ്ധമുട്ട് അനുഭവിക്കില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കൊറോണക്കാലത്ത് രാജ്യത്തിന്റെ മാനുഷികമായ ധര്‍മ്മാണ് നിറവേറ്റാന്‍ ശ്രമിക്കുന്നതെന്ന് ക്യാപ്റ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഖലീഫ വ്യക്തമാക്കി.