മനാമ: ബഹ്റൈനിൽ സലൂണുകൾക്കും ബാർബർ ഷോപ്പുകൾക്കും മെയ് 27, ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി. സാമൂഹിക അകലം ഉൾപ്പടെയുള്ള മുൻകരുതലുകൾ പാലിച്ചായിരിക്കണം തുറക്കേണ്ടത്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ രാത്രി ചേർന്ന എക്സിക്യൂട്ടീവ് മിനിസ്ടീരിയൽ കമ്മറ്റിയിലാണ് തീരുമാനമായത്. മുൻകരുതലുകളും പ്രവർത്തനവും സംബന്ധിച്ച കൂടുതൽ മാർഗനിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.