മനാമ: എഎല്‍. എന്‍. വി ലോക നാടക വാര്‍ത്ത സംഘടിപ്പിച്ച ഓണ്‍ലൈന്‍ കുടുംബ ശബ്ദ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ബഹ്‌റൈന്‍ പ്രവാസി കലാകാരന്‍മാരുടെ ‘ഉം’. പി.എന്‍ മോഹന്‍രാജ് സംവിധാനം ചെയ്ത നാടകത്തില്‍ രാജീവ് വെള്ളിക്കോത്തും കുടുംബവുമാണ് ശബ്ദം നല്‍കിയിക്കുന്നത്.
മത്സരത്തില്‍ രണ്ടാം സ്ഥാനം ‘മാകള്’ എന്ന നാടകത്തിനും. മൂന്നാം സ്ഥാനം ബഹ്‌റൈനിലെ തന്നെ നാടകപ്രവര്‍ത്തകന്‍ കൃഷ്ണ കുമാര്‍ പയ്യന്നൂര്‍ സംവിധാനം ചെയ്തു ദിനേശ് കുറ്റിയും കുടുംബവും അഭിനയിച്ച ‘അയനം ‘എന്ന നാടകത്തിനു ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍്‌പ്പെടെ 21 നാടകങ്ങളാണ് മത്സരംഗത്തുണ്ടായിരുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രത്യേക നിബന്ധനകളോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത നാടകങ്ങള്‍ക്കാണ് മത്സരത്തിന് അര്‍ഹത. പശ്ചാത്തല സംഗീതം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടുംബാംഗങ്ങള്‍ തന്നെ നിര്‍വ്വഹിക്കണം.
പ്രവാസലോകത്തെ ശ്രദ്ധയമായ കലാ ആവിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള വ്യക്തിയാണ് പിഎന്‍ മോഹന്‍രാജ്. കലാരംഗത്ത് തനത് മുദ്ര പതിപ്പിച്ചിട്ടുള്ള രാജീവ് വെള്ളിക്കോത്തും കുടുംബവും കൂടി ചേര്‍ന്നതോടെ മികച്ച നാടകമായി മാറാന്‍ ‘ഉം’ ന് കഴിഞ്ഞു.