മനാമ: ബഹ്റൈനിൽ കോവിഡ്-19 ബാധിതരായ 366 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4462 ആയി ഉയർന്നു. അതേ സമയം പുതുതായി 360 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 220 പേരും പ്രവാസി തൊഴിലാളികളാണ്. 4300 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. ആരോഗ്യ മന്ത്രാലയം ഇന്ന് (മെയ് 23) ഉച്ചക്ക് 1 മണിക്ക് പുറത്ത് വിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
274711 പേരെ ഇതുവരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. രണ്ട് പ്രവാസി തൊഴിലാളികളടക്കം 12 പേർക്കാണ് ഇതുവരെ മരണം സംഭവിച്ചിരിക്കുന്നത്.