മനാമ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽന്റെ യൂത്ത് കെയർ ൽ പ്രഖ്യാപിച്ച 100 ടിക്കറ്റ് പദ്ധതിയിൽ ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് ഏറ്റെടുത്ത 10 ടിക്കറ്റ് ന്റെ ഭാഗമായാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി അസുഖം മൂലവും ജോലിനഷ്ടമായതു മൂലവും ബുദ്ദിമുട്ട് അനുഭവിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളായ റാഫി,ശ്രീകുമാർ എന്നിവർക്ക് ടിക്കറ്റ് നൽകിയത് ,ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം,യൂത്ത് വിങ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീം എന്നിവർ ടിക്കറ്റുകൾ കൈമാറി ,ഒഐസിസി ചാരിറ്റി വിങ് സെക്രട്ടറി മനു മാത്യു ഇവർക്കുള്ള മെഡിക്കൽ കിറ്റുകൾ നൽകി ,ഇന്നലെ തിരുവനന്തപുരത്തേക്ക് പോയ വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. യൂത്ത് കെയർന്റെ ഭാഗമായി ഒഐസിസി യൂത്ത് വിങ് മുൻപ് 3 ടിക്കറ്റുകൾ നൽകിയിരുന്നു. യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, ഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ,ജന സെക്രട്ടറി ബോബി പാറയിൽ, യൂത്ത് സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ ,ദേശീയ ഭാരവാഹികളായ മാത്യൂസ് വാളക്കുഴി, ഷാജി തങ്കച്ചൻ, തുടങ്ങിയവർ പങ്കെടുത്തു.
