മനാമ: ബഹ്റൈനിൽ ഇന്ന് 336 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഉച്ചക്ക് 2 മണിയോടെ 291 പേർക്കും രാത്രി 8:30 മണിയോടെ 45 പേർക്കുമായാണ് സ്ഥിരീകരണം. ഇവരിൽ 231 (188+43) പേരും പ്രവാസി തൊഴിലാളികളാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4538 ആയി.
അതേ സമയം ഇന്ന് 122 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. 4587 പേരാണ് ആകെ രോഗമുക്തി നേടിയവർ. ഇതുവരെ 281204 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. 25 പേർക്കാണ് നിലവിൽ പ്രത്യേക പരിചരണം ആവിശ്യമായ നിലയിൽ ചികിത്സ തുടരുന്നത്. ഇവരിൽ 8 പേർ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ മരണപ്പെട്ട 59 കാരനായ പ്രവാസിയടക്കം 13 പേർക്കാണ് ഇതുവരെ കോവിഡ് മൂലം മരണം സംഭവിച്ചിട്ടുള്ളത്.