മനാമ: കോവിഡ് 19 മൂലമുണ്ടായ പ്രത്യാഘാതങ്ങളെയും പ്രതിസന്ധികളെയും ധൈര്യപൂര്‍വം അഭിമുഖീകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്ന് എം.ഐ അബ്ദുല്‍ അസീസ്. ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഈദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ റമദാനില്‍ പരിമിതികളെ സാധ്യതകളാക്കി മാറ്റുകയായിരുന്നു മുസ്ലിം ലോകം. പട്ടിണിയില്ലാത്ത ലോകത്തെയാണ് ഇസ്ലാമിലെ ആഘോഷമായ ഈദുല്‍ ഫിത്ര്‍ വിഭാവനം ചെയ്യുന്നത്. കോവിഡ് മൂലം പ്രയാസപ്പെടുന്നവരോടും അന്യായമായി തടവറയില്‍ കഴിയുന്നവരോടുമുള്ള ഐക്യപ്പെടല്‍ കൂടിയാകണം പെരുന്നാള്‍ എന്നും അദ്ദേഹം പറഞ്ഞു.
റമദാനിലെ ഫ്രന്റ്‌സിന്റെ സേവന പ്രവര്‍ത്തങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ജമാല്‍ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയിയില്‍ ജന. സെക്രട്ടറി എം. എം സുബൈര്‍ ആമുഖ ഭാഷണം നടത്തി. കലാസാഹിത്യ വിഭാഗം സംഘടിപ്പിച്ച കലാവിരുന്ന് ശ്രദ്ധേയമായി. നജാഹ്, ഐറ ഫാത്തിമ, അബ്ദൂല്‍ ഖാദര്‍, തഹിയ ഫാറൂഖ്, അബ്ദൂല്‍ ഖയ്യൂം, താബിയ നജാഹ്, ദിയ നസീം, തമന്ന നസീം, ഫര്‍ഹാന്‍ ഫാസില്‍, നസീം സബാഹ്, റാബിയ ബദ്‌റുദ്ദീന്‍, അംന മുനീര്‍, അമല്‍ സുബൈര്‍, സഹ്‌റ അശ്‌റഫ്, എം.എം മുനീര്‍, സഹ്ല റിയാന, നിഷാദ് ഇബ്രാഹിം എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പരിപാടികള്‍ക്ക് കലാഫസാഹിത്യ വിഭാഗം സെക്രട്ടറി അലി അശ്‌റഫ് നേതൃത്വം നല്‍കുകയും മൂസ കെ ഹസന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈദ് ദിനത്തില്‍ ബഹ്െൈറന്റെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ ഭക്ഷണ വിതരണവും നടത്തി.