കൊച്ചി: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂര്‍ കൊല്ലം നാല് വീതം, കാസര്‍കോട് ആലപ്പുഴ മൂന്ന് വീതവും പോസിറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 33 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ് ഏഴ് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധിച്ചിരിക്കുന്നത്.
തമിഴ്‌നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം എന്നിങ്ങനെയാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. എന്നാല്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ സ്ഥിതിഗതികള്‍ ആശങ്കയിലാണ്. ഇന്ന് മാത്രം ജില്ലയില്‍ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 10 പേരുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.
ഇതുവരെ സംസ്ഥാനത്ത് 963 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 415 പേര്‍ ചികിത്സ തുടരുകയാണ്. ആറ് പേര്‍ മരണപ്പെട്ടു. 442 പേര്‍ രോഗമുക്തി നേടി. 104333 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 54836 എണ്ണത്തില്‍ രോഗബാധയില്ല. 68 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്താകെ ഉള്ളത്. ഇന്ന് പുതുതായി ഒന്‍പത് സ്ഥലങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടുകളായി. കണ്ണൂരില്‍ രണ്ടും കാസര്‍കോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവും.