മനാമ: കൊറോണ തുടക്കം മുതൽ തണൽ നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങൾ അതിന്റെ മൂന്നാഘട്ടവും പിന്നിട്ടു. നിരവധി സംഘടനകളുടെയും സ്ഥാപങ്ങളുടെയും വ്യക്തികളുടെയും എല്ലാം സഹകരണം എല്ലായ്പ്പോഴുമെന്ന പോലെ ഈ പ്രയാസ സമയത്തും തണലിന് ലഭിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
തണലിന്റെ പ്രവർത്തനങ്ങൾക്ക് താങ്ങായി നിന്നിട്ടുള്ള മലബാർ ഗോൾഡ് റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ഫുഡ് കിറ്റുകൾ സംഭാവന നൽകി. തണൽ ഭാരവാഹികളായ മുജീബ് റഹ്‌മാൻ, റഷീദ് മാഹി, ലത്തീഫ് കൊയിലാണ്ടി, ജയേഷ് വി കെ, ഫൈസൽ പാണ്ടാണ്ടി മലബാർ ഗോൾഡ് മാർക്കറ്റിംഗ് ഹെഡ് ശ്രീ. രവിയിൽ നിന്നും കിറ്റുകൾ ഏറ്റു വാങ്ങി.