റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച നാലു മലയാളികളുടെ മൃതദേഹം ഖബറടക്കി. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരുന്നു ഖബറടക്കം. മലപ്പുറം രാമപുരം അഞ്ചരക്കണ്ടി മുഹമ്മദ് അബ്ദുല്‍ സലാം, മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ പറശ്ശിരി ഉമ്മര്‍ , മലപ്പുറം ഒതുക്കുങ്ങല്‍ അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്യാസ്, കൊല്ലം പുനലൂര്‍ സ്വദേശി ഷംസുദ്ദീന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഖബറടക്കിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം ജന്മനാടുകളിലേക്ക് കൊണ്ടുപോവാന്‍ അനുവാദമില്ല. മരിച്ച നാലു പേരുടെയും ബന്ധുക്കളില്‍ നിന്ന് ആവശ്യമായ രേഖകള്‍ ശേഖരിച്ച ശേഷമാണ് ജിദ്ദയില്‍ സംസ്‌കാര നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം രണ്ട് മലയാളികള്‍ കൂടി സൗദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. മലപ്പുറം വേങ്ങര വെട്ടുതോടു നെല്ലിപ്പറമ്പ് സ്വദേശി ശഫീഖ്, കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി സനീഷ് എന്നിവര്‍ റിയാദിലാണ് ഇന്ന് മരിച്ചത്.