“സാംസ”യുടെ നേതൃത്വത്തിൽ റിപബ്ലിക് ദിനാഘോഷം നടന്നു

മനാമ: “സാംസ” യുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും, ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷവും നടന്നു. ഇതിനോടൊപ്പം മെമ്പർഷിപ്പ് കാമ്പയിനും കർണ്ണാടക സോഷ്യൽ ക്ലബ്ബിൽ വെച്ച് സമുചിതമായി നടന്നു. വൈകിട്ട് 6 ന് തുടങ്ങിയ പരിപാടികൾ രാത്രി 12 മണി വരെ നീണ്ടു നിന്നു. ജനറൽ സെക്രട്ടറി അനിൽകുമാർ എ.വി. സ്വാഗതവും, പ്രസിഡണ്ട് വത്സരാജൻ അദ്ധ്യക്ഷനുമായ ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ. പ്രിൻസ് നടരാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയതു. തുടർന്ന് ഭാരവാഹികൾക്കും നിർവ്വാഹക സമിതി അംഗങ്ങൾക്കും അദ്ദേഹം ബാഡ്ജ് അണിയിച്ചു. സാംസയുടെ സാംസകാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റുള്ളവർ അനുകരണീയവും പ്രചോദനവുമാവട്ടെ എന്ന് ആശംസിച്ചു. തുടർന്ന്
പുതിയ സിക്രട്ടറി ശ്രീ. റിയാസും, പ്രസിഡണ്ട് ശ്രീ.ജിജോ ജോർജു, ട്രഷറർ ബബീഷ് എന്നിവർ മിനിറ്റ്സ് സ്വീകരിച്ച്‌ അധികാരം ഏറ്റെടുത്തു. ആശംസകൾ അർപ്പിച്ച്, ഉപദേശക സമിതി അംഗങ്ങളായ ബാബുരാജ് മാഹി, മുരളീകൃഷണൻ, വനിതാ വിഭാഗം പ്രസിഡണ്ട് ശീമതി ഇൻഷ റിയാസ്, ബഹറിൻ കേരളീയ സമാജം മുൻ പ്രസിഡണ്ട് ആർ പവിത്രൻ, വടകര അസോസിയേഷൻ പ്രസിഡണ്ട് കെ.ആർ. ചന്ദ്രൻ , കുടുംബ സൗഹൃദ വേദി സി ക്രട്ടറി ജ്യോതിഷ് പണിക്കർ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ. ഗിരീഷ് കല്ലരി നന്ദി പ്രകാശിപ്പിച്ച്‌ സംസാരിച്ചു.
സാംസയിലെ കലാകാരന്മാരും, കലാകാരികളും ഒരുക്കി കലാവിരുന്ന് ഹൃദ്യവും മികവുറ്റതുമായിരുന്നു.
ചെണ്ടമേളം, നർമ്മ ബഹറിന്റെ മിമിക്സ് പരേഡ് എന്നിവ പരിപാടികൾക്ക് നിറപ്പകിട്ടേകി. സാംസ ഒരുക്കിയ കലാവിരുന്നിലും സ്നേഹവിരുന്നിലും നിരവധിപ്പേർ പങ്ക് കൊണ്ടു.