മനാമ: പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്ന ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള മൂന്നാം വിമാനം ഇന്ന് (മെയ് 30 ശനിയാഴ്ച്ച) ബഹ്‌റൈനില്‍ നിന്ന് പുറപ്പെടും. 181 പ്രവാസികളുമായി എയര്‍ ഇന്ത്യ എക്പ്രസ് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടും. വൈകീട്ട് 4.10നായിരിക്കും വിമാനം പറന്നുയരുക.
നാല് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 181 പേരാണ് റീപാട്രീഷന്‍ വിമാനത്തില്‍ ജന്മനാട്ടിലേക്ക് പുറപ്പെടുകയെന്ന് എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആകെ അഞ്ച് വിമാനങ്ങളാണ് മൂന്നാം ഘട്ടത്തില്‍ കേരളത്തിലേക്ക് പുറപ്പെടുന്നത്. തിങ്കളാഴ്ച കൊച്ചിയിലേക്കും ചൊവ്വാഴ്ച കോഴിക്കോട്ടേക്കുമാണ് അടുത്ത വിമാനങ്ങള്‍. നേരത്തെ രണ്ട് വിമാനങ്ങള്‍ നാട്ടിലെത്തിയിരുന്നു.
ആദ്യ രണ്ടു ഘട്ടങ്ങളിലായി നാല് വിമാനങ്ങള്‍ മാത്രമായിരുന്നു പ്രവാസികളുടെ മടക്കയാത്രക്കായി ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. പ്രവാസികളെ കൊണ്ടുവരാന്‍ നാട്ടില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാനും അനുമതിയുണ്ട്. റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കും ബഹ്‌റൈനി പൗരന്മാര്‍ക്കും മാത്രമാണ് യാത്ര ചെയ്യാനുള്ള അനുമതിയുള്ളത്.