മനാമ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്കായി ‘വീട്ടില്‍ ഭക്ഷണം’ പദ്ധതിക്ക് തുടക്കം കുറിച്ച് ബഹ്‌റൈന്‍ ഭരണകൂടം. ‘ഫീനാ ഖൈര്‍’ ന്റെ ഭാഗമായി രൂപപ്പെടുത്തിയിരിക്കുന്ന പുതിയ പദ്ധതി അര്‍ഹരായവര്‍ക്ക് ഭക്ഷണം സാധനങ്ങള്‍ നേരിട്ട് ലഭ്യമാക്കും. വീടുകളിലേക്ക് നേരിട്ട് ഭക്ഷണ സാധനങ്ങളെത്തിക്കാനാണ് നീക്കം.
റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനോട് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇക്കാര്യം സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ റോയല്‍ ഭക്ഷണ വിതരണം സംബന്ധിച്ച നിര്‍ദേശം ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് നല്‍കിയിട്ടുണ്ടെന്ന് ജന. സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കിയിട്ടുണ്ട്.