മനാമ: ബഹ്‌റൈനില്‍ 291 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 196 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആരോഗ്യമന്ത്രാലയം ഇന്ന് (മെയ് 30, 1.30pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ 4914 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 10 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം ഇന്ന് 111 പേര്‍ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 5811 ആയി ഉയര്‍ന്നു. 15 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. പരിശോധന ശക്തമായി തുടരുകയാണ്. ഇതുവരെ 308698 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.