മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. 88, 59 പ്രായമുള്ള രണ്ട് സ്വദേശി പൗരന്മാരാണ് മരിച്ചത്. ചികിൽസയിൽ കഴിഞ്ഞ ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധ മൂലമുള്ള മരണങ്ങൾ പതിനേഴായി. മെയ് മാസത്തിൽ മാത്രം ഒൻപത് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. പതിനേഴ് പേരിൽ അഞ്ച് പേർ പ്രവാസികളാണ്.
നിലവിൽ 4950 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 13 പേരൊഴികെ മറ്റുള്ളവരുടെ ആരോഗ്യ നില ഭേദപ്പെട്ട നിലയിലാണ്.