bahrainvartha-official-logo
Search
Close this search box.

അറിവിന്റെ ആഴമറിഞ്ഞ ധീഷണാശാലിയായ സോഷ്യലിസ്റ്റ് നേതാവായിരുന്നു വീരേന്ദ്രകുമാര്‍; എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

6acdaf05-b39d-4a62-9972-ae933a8dfef0

മനാമ: അറിവിന്റെ ആഴമറിഞ്ഞ ധീഷണാശാലിയായ സോഷ്യലിസ്റ്റ് നേതാവായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ജനതാ കള്‍ച്ചറല്‍ സെന്റര്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച വീരേന്ദ്ര കുമാര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു സംസാരികുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ, സാഹിത്യ, മാധ്യമ, രംഗങ്ങളിലടക്കം പല മേഖലകളിലും വെളിച്ചം വീശിയ ബഹുമുഖപ്രതിഭയായിരുന്നു വീരേന്ദ്രകുമാര്‍. ഗാട്ടും കാണാച്ചരടും പോലുള്ള കൃതികളിലൂടെ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നീക്കങ്ങളെ അദ്ദേഹം തുറന്നുകാട്ടി. വീരേന്ദ്രകുമാര്‍ കേന്ദ്ര മന്ത്രി ആയിരിക്കുമ്പോഴാണ് ഇ.എസ്.ഐയുടെ പരിമിതമായ സൗകര്യങ്ങളില്‍ നിന്നും ഇന്നു കാണുന്ന രീതിയില്‍ മികവുറ്റതാക്കി മാറ്റിയെ തെന്നും പ്രേമചന്ദന്‍ പറഞ്ഞു.

ജെ.സി.സി.പ്രസിഡന്റ് സിയാദ് ഏഴംകുളം, കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, മാദ്ധ്യമപ്രവര്‍ത്തകരായ സോമന്‍ ബേബി, പി.ഉണ്ണികൃഷ്ണന്‍, ജെ.സി.സി.ജനറല്‍ സെക്രട്ടറി നജീബ് കാലായി, സാമുഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി, സി.വി.നാരായണന്‍, ജമാല്‍ ഇരിങ്ങല്‍, സേതുരാജ് കടക്കല്‍, കോയ വേങ്ങര, മുഹമ്മദ് നിയാസ്, അബ്ദുല്‍ അസീസ്, മനോജ് വടകര, എന്നിവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!