തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതില്‍ 55 പേര്‍ പുറത്ത് നിന്ന് സംസ്ഥാനത്തേക്ക് തിരികെയെത്തിയവരാണ്. കാസര്‍കോട് 14 മലപ്പുറം 14, തൃശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിമാനത്താവള ജീവനക്കാരനും ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനുമാണ്.
ഇന്ന് രോഗം സ്ഥീരകരിച്ചവരില്‍ 28 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഇന്നലെ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണമടഞ്ഞിരുന്നു. നിലവില്‍ പത്ത് പേരാണ് കേരളത്തില്‍ വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ആകെ 708 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 1326 പേര്‍ക്കാണ് രോഗം സ്ഥിരീകരികരിച്ചിരിക്കുന്നത്. ഇതില്‍ 708 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
അതേസമയം ഇന്ന് 18 രോഗമുക്തി നേടിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.