ബഹ്‌റൈനില്‍ 406 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 387 പേർക്ക് രോഗവിമുക്തി

Screenshot_20200601_163305

മനാമ: ബഹ്‌റൈനില്‍ 406 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 140 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 266 പേർക്ക് സമ്പർക്കങ്ങളിലൂടെയാണ് രോഗബാധയേറ്റത്. ആരോഗ്യ മന്ത്രാലയം ഇന്ന് (ജൂൺ) ഉച്ചകഴിഞ്ഞ് 2:30 മണിക്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 387 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 7070 ആയി ഉയർന്നു.

നിലവിൽ 4715 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 11 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആറ് പ്രവാസി തൊഴിലാളികളടക്കം 19 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധ മൂലം മരണം സംഭവിച്ചത്. ഇതുവരെ 322054 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!