കോവിഡ് മഹാമാരിയെ നേരിടാന്‍ ബഹ്‌റൈന്‍ സജ്ജമാണ്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; മന്ത്രിസഭ യോഗം

prince-khalifa

മനാമ: കോവിഡ്-19 നെ നേരിടാന്‍ ബഹ്‌റൈന്‍ സജ്ജമാണെന്നും നിലവിലുള്ള പ്രതിരോധ നീക്കങ്ങള്‍ ഊര്‍ജിതമാണെന്നും മന്ത്രി സഭാ യോഗം. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന കാബിനറ്റ് യോഗത്തിലാണ് രാജ്യം നടത്തുന്ന കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിലയിരുത്തലുണ്ടായിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച രീതിയിലുള്ള പ്രതിരോധ നീക്കങ്ങള്‍ നടത്തുന്ന ബഹ്‌റൈനിന് നേരത്തെ അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരുന്നു.

പ്രതിരോധ പ്രവര്‍ത്തനത്തിനായ രാജ്യം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നീക്കങ്ങളാണ് പ്രധാനമായും മന്ത്രിസഭ യോഗം വിലയിരുത്തിയത്. ബഹ്‌റൈന്‍ ഭരണാധികാരി ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരം നടന്നിട്ടുള്ള പ്രതിരോധ നിക്കങ്ങളെല്ലാം വലിയ വിജയം കൈവരിച്ചിട്ടുണ്ടെന്നും കാബിനറ്റ് വിലയിരുത്തി. കോവിഡ് പ്രതിരോധ സമിതിയുടെ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും മികച്ചതാണെന്ന് യോഗം ചൂണ്ടിക്കാണിച്ചു.

ശുചിത്വം പാലിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും മലിനീകരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും യോഗം തീരുമാനിച്ചു. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ചായിരിക്കും ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക. സ്വദേശികള്‍ മാത്രം താമസിക്കുന്ന പ്രദേശങ്ങളില്‍ വിദേശ ബാച്ചിലേഴ്‌സ് താമസിക്കുന്നത് വ്യാപകമാകുന്നത് തടയാനുള്ള നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!