മനാമ: ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ജനുവരി 25, വെള്ളിയാഴ്ച ദന്ത സംരക്ഷണ സെമിനാറും സൗജന്യ ദന്തപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ സഗയ്യ ബ്രാഞ്ചിൽ നടന്ന ക്യാമ്പിൽ ദന്ത സംരക്ഷണത്തെപ്പറ്റി ഡോ. ടെസ്സി തോമസ് കല്ലൂർ, ഡോ. ഏഞ്ചലോ എം. റിവെറഡോ എന്നീ വിദഗ്ധർ കുട്ടികളെ പരിശോധിച്ചു. അൻപതിൽപരം കുട്ടികളെ കൂടാതെ നിരവധി രക്ഷിതാക്കളും സമാജം പ്രവർത്തകരും ക്യാമ്പിൽ സന്നിഹിതരായിരുന്നു.
ദന്ത സംരക്ഷണത്തിനുള്ള മാതൃകകളെപ്പറ്റിയും, പ്രാധാന്യത്തെപ്പറ്റിയും ഇരു ഡോക്ടർമാരും കുട്ടികളോട് വിശദീകരിച്ചു. തുടർന്ന് നടന്ന ഇന്റർ ആക്ടീവ് സെഷനിൽ കുട്ടികൾ അവരുടെ ദന്ത സംരക്ഷണത്തെപ്പറ്റിയുള്ള സംശയദൂരികരണം നടത്തി. ഇവന്റ് കോ.ഓർഡിനേറ്റർ ശ്രീമതി.ഷീബാ രാജീവന്റെ നേതൃത്വത്തിൽ ചിൽഡ്രൻഡ് പാട്രൻസ് കമ്മറ്റി അംഗങ്ങളും സമാജം പ്രവർത്തകരും മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ, ചിൽഡ്രൻസ് പാട്രോൺസ് കമ്മറ്റി ജോ. കൺവീനർ അജിത്ത് വാസുദേവൻ സ്വാഗതം പറഞ്ഞു. സമാജം ആക്ടിംഗ് പ്രസിഡണ്ട് ശ്രീ. മോഹൻ രാജ്, സമാജം ജനറൽ സെക്രട്ടറി ശ്രീ. എം.പി. രഘു, പാട്രൺസ് കമ്മറ്റി കോ-ഓർഡിനേറ്റർ ശ്രീ. വിനയചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ പ്രതിനിധിയായി ഇവന്റ് കോ-ഓർഡിനേറ്റർ ശ്രീ. സുനിൽ തോമസ് റാന്നി യോഗ നടപടികൾ നിയന്ത്രിച്ചു.
പാട്രൺസ് കമ്മറ്റി കൺവീനർ ശ്രീമതി. ഫാത്തിമ ഖമ്മീസ്, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ടേഷൻ മാനേജർ ശ്രീ. ഷിബു ഡാനിയേൽ കേരളീയ സമാജം ട്രഷറർ ശ്രീ. ദിലീഷ് കുമാർ, ഓഡിറ്റർ ശ്രീ.മനോജ് സുരേന്ദ്രൻ , ചിൽഡ്രൻസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ നന്ദു അജിത്ത്, നന്ദന ഉണ്ണികൃഷ്ണൻ, അനാമിക അനിൽ, ഗംഗ വിഭീഷ്, നന്ദന അനിൽ എന്നിവർ നടപടികൾക്ക് മാർഗ്ഗ നിർദേശങ്ങൾ നൽകി. ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും വളരെയധികം ഉപകാരപ്രദമായിരുന്നു എന്ന് കുട്ടികളും രക്ഷിതാക്കളും ഒരേ സ്വരത്തിൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ചിൽഡ്രൻസ് വിംഗ് കമ്മറ്റി അംഗം ഉദിത് ഉദയൻ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.