ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു; മരണസംഖ്യ 46 ആയി

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് മരണസംഖ്യ 46 ആയി ഉയര്‍ന്നു.75കാരിയായ സ്വദേശിനിയാണ് മരണപ്പെട്ടത്. നിലവില്‍ 5301 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 15 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

13197 പേര്‍ രോഗമുക്തരായിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ഇതുവരെ 425192 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 18498 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു ശതമാനം പേര്‍ പ്രവാസി തൊഴിലാളികളാണ്.

ഇന്ന് മൂന്ന് പ്രവാസികള്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. രാവിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 317 പേരാണ് പുതിയതായി രോഗമുക്തരായത്.