മനാമ : ബഹ്റൈൻ അന്താരാഷ്ട്ര വിമാനതാവളത്തിൽ പരിസ്ഥിതി സൗഹൃദ ഉപകരണങ്ങൾക്കായി 1 മില്യൺ ദിനാർ മാറ്റിവെയ്ക്കുന്നു. ബഹ്റൈൻ എയർപോർട്ട് സർവ്വീസസ് കമ്പനിയാണ് ഗ്രീൻ ഗേറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. എയർപ്പോർട്ട് പ്രവർത്തനം പരിസ്ഥിതി സൗഹാർദ്ദ പരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സീസലിന്റെയും പെട്രോളിന്റെയും ഉപയോഗം 75 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിലുടെ സാധിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ബാസ് ചീഫ് എക്സിക്യൂട്ടിവ് സൽമാൻ അൽ മഹ്മീദാണ് വിവരങ്ങൾ വിശദീകരിച്ചത്.