ദുബായ്: ദുബായില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെപ്പുരയിലെ ലത്തീഫ് ആണ് മരിച്ചത്. 42 വയസായിരുന്നു. ദുബായില്‍ ഏറെക്കാലമായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ലത്തീഫ്. ഭാര്യ. ജസീല, മക്കള്‍: ലബീബ്, സഹല്‍.
അതേസമയം ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 280 ലേറെ മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇതില്‍ കൂടുതലും ഗള്‍ഫ് രാജ്യങ്ങളിലാണ്. നിരവധി പേര്‍ ഇപ്പോഴും നാടണയാനുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണം മൂന്നര ലക്ഷത്തിലേറെയാണ് കോവിഡ് രോഗബാധിതതരുടെ എണ്ണം.