കൊച്ചി: കേരളത്തിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരായുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദുബായ് കെഎംസിസിക്ക് വേണ്ടി ഷഹീര്‍, റെജി താഴ്മണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് പരിഗണിച്ചേക്കും. നേരത്തെ പ്രവാസി ലീഗല്‍ സെല്ലും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന യാതൊരു തീരുമാനവും കൈകൊണ്ടിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ശാഠ്യമാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റെന്നും ഹര്‍ജികള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം റാപ്പിഡ് ടെസ്റ്റിനായി ഗള്‍ഫ് മേഖലകളില്‍ സൗകര്യങ്ങളേര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് വിമാനകമ്പനികളുടെയും എംബസി അധികൃതരുടെയും അനുമതി വേണം.