മനാമ : ബഹ്റൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിൽ നിരവധി കലാപരിപാടികൾ അരങ്ങേറി. ഫെബ്രുവരി 2 വരെ ഷോപിംഗ് ഫെസ്റ്റിവൽ തുടരും. രാജ്യ വ്യാപകമായി നടക്കുന്ന ഫെസ്റ്റിവലിലുടെ രാജ്യത്തിന്റെ ടൂറിസം റീട്ടെയിൽ സെക്ടറുകളുടെ വളർച്ചയാണ് ലക്ഷ്യം വക്കുന്നത്. 20 ലധികം മാളുകളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.
സംഗീത സന്ധ്യ, വിവിധയിനം മത്സരങ്ങൾ, സംസ്കാരിക, കല പരിപാടികൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുകയാണ്. ആകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക് https://www.shopbahrain.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം