bahrainvartha-official-logo
Search
Close this search box.

സൗദിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 82 മലയാളികള്‍; റാപ്പിഡ് ടെസ്റ്റിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍

covid

റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 85 പ്രവാസി മലയാളികള്‍. ഇന്ന് മാത്രം അഞ്ച് മലയാളികള്‍ മരണപ്പെട്ടിരുന്നു. മൂന്നു പേര്‍ ദമ്മാമിലും, റിയാദിലും മക്കയിലും ഓരോരുത്തരുമാണ് മരണപ്പെട്ടത്. റാപ്പിഡ് കോവിഡ് പരിശോധനയ്ക്കുള്ള അനുമതിക്കായി ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് അനുകൂലമായ മറുപടി ഉണ്ടാവുകയാണെങ്കില്‍ നാട്ടിലേക്കുള്ള മടക്കയാത്രയുടെ കടമ്പകള്‍ മറികടക്കാമെന്ന പ്രത്യാശയിലാണ് മലയാളികള്‍.

സൗദി വിദേശകാര്യ മന്ത്രാലയം വഴിയാണ് കഴിഞ്ഞ ദിവസം എംബസി അപേക്ഷ നല്‍കിയത്. ആരോഗ്യവകുപ്പിന് വിദേശകാര്യ മന്ത്രാലയം കത്ത് കൈമാറിയിട്ടുണ്ട്. നിലവില്‍ സൗദിയില്‍ റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള സാഹചര്യമില്ല. ജൂണ്‍ 25 മുതല്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ നിലവില്‍ സൗദിയിലെ പ്രവാസികളെ സംബന്ധിച്ചടത്തോളം ഇത് പ്രായോഗികമല്ല. റാപ്പിഡ് ടെസ്റ്റ് സൗകര്യമുണ്ടായാല്‍ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തുക എളുപ്പമാകും.

യാത്രക്കാവശ്യമായ റാപ്പിഡ് ടെസ്റ്റായതിനാല്‍ അനുകൂല തീരുമാനം ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. ടെസ്റ്റിനുള്ള അനുമതി ലഭിച്ചാല്‍ വന്ദേഭാരത് വിമാനത്തില്‍ പോകുന്നവര്‍ക്കും റാപ്പിഡ് ടെസ്റ്റ് നടത്താന്‍ പ്രായോഗിക തടസ്സമുണ്ടാകില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ മടക്കയാത്രയുടെ നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത. ഇതുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് മെയ് 7 മുതല്‍ കേരളത്തിലെത്തി.ത്. 1048 വിമാനങ്ങള്‍ക്ക് 124 സമ്മതപത്രങ്ങളിലൂടെ ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!