ദുബായ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 3 മലയാളികള്‍ കൂടി മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. ഇതോടെ 256 മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത്. തൃശ്ശൂര്‍ വലപ്പാട് സ്വദേശി അദീബ് അഹമ്മദ് ഒമാനിലും, കൊല്ലം സ്വദേശിയായ രാമചന്ദ്രന്‍ ആചാരിയും, എറാണാകുളം കോതമംഗലം സ്വദേശിനിയായ ബിജി ജോസ് ദമാമിലുമാണ് മരിച്ചത്. ബിജി 25 വര്‍ഷമായി ദമാമിലെ അല്‍ ഹസ്സയില്‍ നഴ്സായിരുന്നു. 2185 പേരാണ് ഇതുവരെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
3,80,358 പേരാണ് ദുബായില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. അതേസമയം ദുബായില്‍ നിന്ന് പൗരന്‍മാര്‍ക്കും താമസ വിസക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലേക്ക് നാളെ മുതല്‍ യാത്ര ചെയ്യാം. അതത് രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടത്. കൂടാതെ താമസ വിസയുള്ളവര്‍ക്ക് ദുബായിലേക്ക് മടങ്ങി എത്താമെന്നും അടുത്ത മാസം മുതല്‍ സന്ദര്‍ശക വിസക്കാര്‍ക്കും എത്താവുന്നതാണെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.