കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരന്‍ സന്ദര്‍ശിച്ച കടകള്‍ അടച്ചു. കരിപ്പൂര്‍ വിമാനത്താവള ജീവനക്കാരനായ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി സന്ദര്‍ശിച്ച കടകള്‍ സന്ദര്‍ശിച്ച കടകളാണ് അടച്ചത്. അണുനശീകരണം പൂര്‍ത്തിയാക്കിയ ശേഷം കടകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും.
കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ മാസം പതിനാറിന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ഇയാള്‍ കയറിയ പെട്രോള്‍ പമ്പ്, ബേക്കറി, ഫ്രൂട്ട് കട എന്നിവിടങ്ങളിലെ ജീവനക്കാര്‍, പിതാവ്, മറ്റ് ബന്ധുക്കള്‍ എന്നിവരെയാണ് ക്വാറന്റീന്‍ ചെയ്തത്.