മനാമ: 175 യാത്രക്കാരുമായി ഐസിഎഫിന്റെ ചാര്‍ട്ടേഡ് വിമാനം നാളെ (ജൂണ്‍ 24) ബഹ്‌റൈന്‍ പ്രദേശിക സമയം 12.55ജങ പറന്നുയരും. 5 ശതമാനം യാത്രക്കാര്‍ക്ക് തികച്ചും സൗജന്യമായിട്ടാണ് യാത്രയൊരുക്കിയിരിക്കുന്നത്. സാധാരണക്കാരനും നാടണയണമെന്ന ചിന്തയില്‍ ടിക്കറ്റ് നിരക്ക് 99 ദിനാറില്‍ ഒതുക്കി ഒന്നിനും വകയില്ലാത്തവര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കിയും വലിയ പ്രയാസമനുഭവിക്കുന്നവര്‍ക്ക് പതിനഞ്ച് ശതമാനം മുതല്‍ അന്‍പത് ശതമാനം വരം ടിക്കറ്റ് നിരക്കില്‍ ഇളവനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഐസിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്നും നാളെയുമായി 12 ചാര്‍ട്ടേഡ് വിമാനങ്ങളാണ് ബഹ്‌റൈനില്‍ നിന്ന് പറന്നുയരുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും യാത്ര. ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ 5 വിമാനങ്ങള്‍, കെ.എം.സി.സി, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍, സംസ്‌കൃതി ബഹ്റൈന്‍, ഒ.ഐ.സി.സി, ഐ.വൈ.സി.സി-ഇന്ത്യന്‍ ക്ലബ്, ബഹ്റൈന്‍ പ്രതിഭ എന്നിവയുടെ ഓരോ വിമാനങ്ങളുമാണ് ഇന്നും നാളെയുമായി കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.