മനാമ: ഐവൈസിസി ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബൂമായി സഹകരിച്ച് ചാര്‍ട്ട് ചെയ്ത വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്തില്‍ ലാന്‍ഡ് ചെയ്തു. ബഹ്റൈന്‍ പ്രാദേശിക സമയം രാവിലെ 11:30നാണ് 169 യാത്രക്കാരുമായി മനാമയില്‍ നിന്ന് വിമാനം പുറപ്പെട്ടത്. ഗര്‍ഭിണികളും, രോഗികളും, ജോലി നഷ്ടപ്പെട്ടവരും ആയിരുന്നു ഭൂരിഭാഗം യാത്രക്കാരും.
ബഹ്റൈന്‍ ഇന്ത്യന്‍ എംബസ്സിയുടെയും, കേരള കേന്ദ്ര സര്‍ക്കാരുകളുടെയും മുന്‍ഗണനാ പട്ടികയിലുള്ളവരെ സ്‌ക്രീനിങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്. പൂര്‍ണമായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് യാത്രക്കാരെ യാത്രയാക്കിയത്. മാസ്‌ക്, സാനിറ്റൈസര്‍, ടിഷ്യു, ലഘു ഭക്ഷണം അടങ്ങിയ യാത്രാ കിറ്റുകള്‍ ഐവൈസിസിയുടെയും ഇന്ത്യന്‍ ക്ലബ്ബിന്റെയും ഭാരവാഹികള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്തിരുന്നു.