മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ നേതൃത്വത്തിൽ, കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ട്ടപ്പെട്ട് നാട്ടിൽ പോകുവാനായി ബുദ്ധിമുട്ട് അനുഭവിച്ച 3 പേർക്ക് യാത്രാ ടിക്കറ്റുകൾ മാനേജിംങ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടവക വികാരി ഫാ. റോജൻ രാജൻ കൈമാറി. അതോടൊപ്പം തന്നെ രണ്ടാം ഘട്ട ഭഷണക്കിറ്റ് വിതരണം ബുദ്ദയിയായിലുള്ള ലേബർ ക്യാമ്പിൽ മാനേജിങ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ത സംഘടനകളായ യൂത്ത് അസോസിയേഷന്റെയും, വനിതാ സമാജത്തിന്റെയും, സോഷ്യൽ സർവീസ് ലീഗിന്റെയും സഹകരണത്തോടെ ഇടവക വികാരി ഫാ. റോജൻ രാജൻ വിതരണം ചെയ്യുകയുണ്ടായി. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ജെസ്റ്റിൻ കെ. ജേക്കബ്, ട്രസ്റ്റി റെജി വർഗീസ് എന്നിവർക്കൊപ്പം മാനേജിങ് കമ്മറ്റി അംഗങ്ങളും, ഭക്ത സംഘടനാ ഭാരവാഹികളും നേതൃത്വം നൽകി. ജൂലൈ മാസത്തിൽ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.