bahrainvartha-official-logo
Search
Close this search box.

തളർന്ന ശരീരവുമായി ജീവിതത്തിലേക്ക് തിരികെ നടക്കാൻ നാടണയണം; സുമനസുകളുടെ സഹായം തേടി അജയ്

ajay

മനാമ: പക്ഷാഘാതത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന തെലുങ്കാന സ്വദേശിയായ ബഹ്‌റൈന്‍ പ്രവാസി അജയ് ജോണ്‍പള്ളി സുമനസുകളുടെ സഹായം തേടുന്നു. തുടര്‍ ചികിത്സകള്‍ക്കായി അദ്ദേഹത്തിന് ഉടന്‍ നാട്ടിലെത്തണം, എന്നാല്‍ അതിനുള്ള സാമ്പത്തികം സ്വരൂപിക്കാന്‍ ഈ പ്രവാസി യുവാവിന് സാഹചര്യമില്ല. 35 കാരനായ അജയ് റിഫയിലെ അല്‍ അമീറി ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഡ്രൈവറായിരുന്നു. ഫെബ്രുവരി 10നാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയിലാകുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി റിഫയില്‍ ജോലി ചെയ്യുകയായിരുന്നു.

ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരുമാസത്തോളം ബി.ഡി.എഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ ചെറിയ പുരോഗതികള്‍ ഉണ്ടായതിനാല്‍ ആശുപത്രയില്‍ നിന്നും ഡിസ്റ്റാര്‍ജ് ചെയ്തു. ഇപ്പോള്‍ കമ്പനി വകയുള്ള ഫ്ളാറ്റിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരിക്കുകാണ്. ഫിസിയോ തെറാപ്പിക്കും മറ്റു പരിചരണത്തിനുമായി രണ്ടു നഴ്സുമാരും കൂടെയുണ്ട്. ആഹാരം കഴിക്കുന്നത് ഇപ്പോള്‍ ട്യൂബ് വഴിയാണ്. കൈ കാലുകള്‍കള്‍ക്ക് ചെറിയ രീതിയിലുള്ള ചലന ശേഷി തിരിച്ചു വന്നിട്ടുണ്ട്.

എന്നാല്‍ മടക്കയാത്രക്കുള്ള ഒരേ ഒരു തടസം സ്ട്രെച്ചറില്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിനുള്ള ഭാരിച്ച തുകയാണ്. 2200 ദിനാറാണ് ഇതിനു വേണ്ട തുക. ഇദ്ദേഹത്തിനു മാത്രം 9 സീറ്റുകളുടെ സ്ഥലം ആവശ്യമായി വരും. കൂടാതെ ഒരു സീറ്റ് ഒപ്പം പോകുന്ന നഴ്സിനും വേണം. ബഹ്റൈനില്‍ നിന്നുള്ള ഒരു ചാര്‍ട്ടഡ് വിമാനത്തില്‍ അജയ്ക്ക് നാട്ടിലേക്ക് മടങ്ങാം എന്നറിയിച്ചിട്ടുണ്ട്. ഭാര്യയും ആറും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളും അടങ്ങുന്നതാണ് അജയ്യുടെ കുടുംബം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 33026731 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!