മനാമ: എം.എം ടീമിന്റെ സൗജന്യ വിമാന ടിക്കറ്റ് വിതരണ പദ്ധതിയായ ‘മലയാളി മനസ്സിലൂടെ മലയാളക്കരയിലേക്ക്’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു, കഴിഞ്ഞ 27 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. പ്രസിഡന്റ് മോഹന്‍ ദാസ്, ജന:സെക്രട്ടറി അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റ് കൈമാറി. ചടങ്ങില്‍ മറ്റ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തിരുന്നു.
നീണ്ട 27 വര്‍ഷ പ്രവാസത്തില്‍ രോഗബാധിതനായാണ് കുടുംബ നാഥാന്‍ യാത്രയായത്. എംഎം ടീമിന്റെ അവസരോചിത ഇടപെടല്‍ മൂലമാണ് സ്ട്രോക്ക് വന്ന് ചികിത്സയില്‍ ആയിരുന്ന സാമ്പത്തിക ഞെരുക്കത്തില്‍ ഉള്ള അദ്ദേഹത്തെ ഇവിടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 23-ാം തിയതി നാട്ടിലേക്ക് യാത്രയാക്കിയെന്ന് ഭാരവാഹികള്‍ വ്യക്തമാക്കുന്നു.
ഇതിനോടകം നാല് പേര്‍ക്ക് ടിക്കറ്റ് നല്‍കുവാന്‍ എം.എം ടീമിന് സാധിച്ചതായി ഭാരാവാഹികള്‍ അറിയിച്ചു. രോഗങ്ങളാലും മറ്റു സാമ്പത്തിക ബുദ്ധിമുട്ടിലും കഷ്ടപ്പെടുന്ന ഏതാനും പേര്‍ക്കു കൂടി ടിക്കറ്റ് നല്‍കുവാന്‍ എക്സിക്യൂട്ടിവ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.