കോട്ടയം: കോട്ടയത്ത് ക്വാറന്റൈനിലായിരുന്ന യുവാവ് മരിച്ചത് കോവിഡ് മൂലമല്ല. കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥിനാണ് (39) കോവിഡ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ഫലം ഇന്നു രാവിലെയാണ് ലഭിച്ചത്. മരണകാരണം കോവിഡ് മൂലമാണെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കോവിഡില്ലെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.
വിദേശത്ത് നിന്ന് എത്തിയശേഷം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മഞ്ജുനാഥിനെ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര അവസ്ഥയിലാണ് ആശുപത്രിയിലെത്തിയതെങ്കിലും ചികിത്സ വൈകിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ രണ്ടു രോഗികള്‍ ഒരുമിച്ച് വന്നപ്പോള്‍ ഉണ്ടായ സ്വാഭാവിക കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളു എന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.